Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Oct 2026 16:52 IST
Share News :
മേപ്പയ്യൂർ: പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും,
സമഗ്ര ശിക്ഷാ കേരളയുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഇൻക്ലൂസീവ് കായികോത്സവത്തിന് ഒരുക്കങ്ങങ്ങൾ പൂർത്തിയായി. ഒക്ടോബർ15 ന്
മേപ്പയൂർ ജി.വി.എച്ച്.എസ്.എസ് സ്‌റ്റേഡിയത്തിലാണ് കായികോൽസവം നടക്കുന്നത്.പൊതുവിദ്യാലയങ്ങളിലെ 500 ഓളം ഭിന്നശേഷി കുട്ടികൾ ഉൾപ്പെടെയുള്ള കായിക താരങ്ങൾ പങ്കെടുക്കും. മേളയുടെ വിളംബര ജാഥ
ഒക്ടോബർ 14 ന് വൈകിട്ട് മേപ്പയ്യൂരിൽ നടക്കുമെന്ന് മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റും സ്വാഗത സംഘം ചെയർപേഴ്സണുമായ
ടി . നിബിത,വർക്കിംഗ് ചെയർമാൻ വി.പി.ബിജു,
ജനറൽ കൺവീനർ എം.സക്കീർ എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.