Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Oct 2026 17:37 IST
Share News :
തലയോലപ്പറമ്പ്: വർഗീയതയ്ക്കും വിഘടന വാദത്തിനും എതിരെ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കാട്ടിക്കുന്നിൽ നിന്നും വൈക്കത്തേക്ക് നടത്തിയ സദ്ഭാവന യാത്രയുടെ അനുസ്മരണം സംഘടിപ്പിച്ചു. സദ്ഭാവന യാത്രക്കായി രാജീവ് ഗാന്ധി ഹെലികോപ്റ്ററിൽ വന്നിറങ്ങിയ തലയോലപ്പറമ്പ് തിരുപുരം ഗ്രൗണ്ടിന് സമീപമുള്ള രാജിവ് ഗാന്ധി സ്ക്വയറിൽ 12-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് വി.കെ ശശിധരൻ വാളവേലിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് പ്രസിഡന്റ് എൻ.സി നടരാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ സന്തോഷ് ശർമ്മ, അഡ്വ.ശ്രീകാന്ത് സോമൻ, മണ്ഡലം കോൺഗ്രസ് സെക്രട്ടറി ഷിജോ പി.എസ്, വാർഡ് സെക്രട്ടറി സി.കെ പ്രമോദ് തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി. തുടർന്ന് പുഷ്പാർച്ചനയും കോൺഗ്രസ് പ്രവർത്തകർ സദ്ഭാവനാ പ്രതിജ്ഞയും എടുത്തു.
Follow us on :
Tags:
Please select your location.