Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Oct 2026 23:01 IST
Share News :
തലയോലപ്പറമ്പ്: മാർക്കറ്റിനുള്ളിലെ കോഴിക്കടയ്ക്ക് തീപിടിച്ചത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി.
തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെ തലയോലപ്പറമ്പ് കെ.ആർ സ്ട്രീറ്റ്-പാലാംകടവ് റോഡിലുള്ള മത്സ്യ മാർക്കറ്റിലാണ് സംഭവം. പീ.റ്റീ ചിക്കൻ സെൻ്ററിലാണ് തീപിടുത്തം ഉണ്ടായത്. ഡ്രസ് ചെയ്ത ചിക്കൻ സൂക്ഷിക്കുന്ന ഫ്രീസറിന് സമീപം വച്ചിരുന്ന റബർ ബുഷിനാണ് തീ പിടിച്ചത്. ഇതിന് താഴെ കൂടി പോകുന്ന ഇലട്രിക് വയർ ഷോർട്ടായതാണ് തീ പിടിക്കാൻ കാരണമായത്. വൈകിട്ട് അടച്ച് പോയ ചിക്കൻ സെൻ്ററിൽ നിന്നും പുകയും പിന്നീട് തീയും ഉയരുന്നത് സമീപത്തെ ഉണക്കമീൻ വ്യാപാരിയായ സാനുവർഗ്ഗീസ് ആണ് ആദ്യം കണ്ടത്. തുടർന്ന് കടയുടമയെ വിവരം അറിയിക്കുകയായിരുന്നു. ചിക്കൻ സെൻ്ററിലെ ജീവനക്കാർ സ്ഥാപനം പൂട്ടി താക്കോലുമായി പോയതിനാൽ വിവരം അറിഞ്ഞ് എത്തിയ സ്ഥാപന ഉടമ ചില്ല് ഡോർ ചവുട്ടി തുറക്കുന്നതിനിടെ ചില്ല് പൊട്ടി കാലിൽ തുളച്ച് കയറിയതിനെ തുടർന്ന് സാരമായി പരിക്കേറ്റു. കടയുടമ തലയോലപ്പറമ്പ് പുത്തൻപുരയിൽ പി.ടി നാസർ (58) നെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ വ്യാപാരികളും മറ്റും ഉടൻ ഓടിയെത്തി ബക്കറ്റിൽ വെള്ളം നിറച്ച് ആളിപ്പടർന്ന തീ ഉടൻ കെടുത്തിയതിനാൽ ചിക്കാൻ ഡ്രസ് ചെയ്യുന്നതിനുള്ള മെഷീന് വേണ്ടി ഉപയോഗിക്കാൻ വച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളിലേക്ക് തീപടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. സംഭവം അറിഞ്ഞ് കടുത്തുരുത്തിയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തിയിരുന്നു. തീപിടുത്തത്തിൽ
ഫ്രീസർ ഭാഗീകമായി കത്തി നശിച്ചു.
✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨
* PRESTIGE EXCLUSIVE SHOWROOM
35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.
* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.
* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
* Opening Offers Await!
Smart EMI.
Card-ൽ അധിക ഡിസ്കൗണ്ട്.
Amazon Pay ക്യാഷ്ബാക്ക് അവസരം.
*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…
പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!
* ഇന്ന് തന്നെ സന്ദർശിക്കൂ!
Follow us on :
Tags:
More in Related News
Please select your location.