Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വധശ്രമ കേസിലെ പ്രതിയെ വടക്കേക്കാട് പോലീസ് ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തു

19 Oct 2026 22:06 IST

MUKUNDAN

Share News :

വടക്കേക്കാട്:കൊലപാതക ശ്രമകേസിലെ പ്രതിയെ വടക്കേക്കാട് പോലീസ് ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തു.ജൂലൈ 8-ആം തിയ്യതി പുന്നയൂർക്കുളം ആൽത്തറയിലുള്ള ദേവാസുര ബാറിന്റെ മുറ്റത്ത് വച്ച് വടക്കേക്കാട് കോതോട്ട് വിഷ്ണു യാദവിനെ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാംപ്രതി കുഴിങ്ങര പൊന്തയിൽ സുബിൻ എന്ന അബുക്ക(32)യെയാണ് ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തത്.സംഭവത്തിന് ശേഷം ചെന്നൈ,ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ പോയ പ്രതിയെ പിടികൂടാനായി ഗുരുവായൂർ എസിപി എം.സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം ചാവക്കാട് സിഐ എം.കെ.രമേഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട വടക്കേക്കാട് എസ്എച്ച്ഒ ശരത് സോമൻ,എസ്ഐ ബിന്ദുരാജ്,സിപിഒമാരായ ബൈജു,ജിതിൻ,പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് വേഷം മാറി നടക്കുകയായിരുന്ന പ്രതിയെ ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തത്.കാപ്പ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയുടെ പേരിൽ വടക്കേക്കാട് പോലീസ് സ്റ്റേഷനിൽ 25 ഓളം ക്രിമിനൽ കേസുകൾ നിലവിലുണ്ട്.ഇതോടെ ഈ കേസിലെ എല്ലാ പ്രതികളെയും വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു.കുന്നംകുളം ജെഎഫ് സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചാവക്കാട് സബ് ജയിലിൽ റിമാൻഡിൽ പാർപ്പിച്ചു.കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ വരും ദിവസങ്ങളിൽ പോലീസ് കസ്റ്റഡിയിലെടുക്കുമെന്ന് എസ്എച്ച് ഒ ശരത് സോമൻ അറിയിച്ചു.

Follow us on :

More in Related News