Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടി ഉപജില്ലാ ശാസ്ത്രോത്സവത്തിന് കൊടകരയിൽ തുടക്കമായി

06 Oct 2026 08:03 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

ചാലക്കുടി ഉപജില്ലാ ശാസ്ത്രോത്സവത്തിന് കൊടകരയിൽ തുടക്കമായി

 2026–27 അധ്യയന വർഷത്തെ ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി. മേളക്ക് കൊടകരയിൽ തുടക്കമായി. കൊടകര ജി.എൽ.പി.എസ്., ജി.എച്ച്.എസ്.എസ്., ജി.എൻ.ബി.എച്ച്.എസ്., സെന്റ് ഡോൺ ബോസ്കോ ജി.എച്ച്.എസ് എന്നീ വിദ്യാലയങ്ങളിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേള സനീഷ്കുമാർ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയ് നെല്ലിശ്ശേരി അധ്യക്ഷത വഹിച്ചു. 

ചാലക്കുടി നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജാൻസി പൗലോസ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്വപ്‌ന സത്യൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ  വിനയൻ തോട്ടപ്പള്ളി,  മിനി ദാസൻ , കൊടകര ഗവണ്മെൻ്റ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എം സുധീർ, .ചാലക്കുടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. എം. ജയന്തി എന്നിവർ സംസാരിച്ചു  മേള ചൊവ്വാഴ്ച വൈകീട്ട് സമാപിക്കും

Follow us on :

More in Related News