Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Oct 2026 01:02 IST
Share News :
മസ്‌കറ്റ്: ഉംറ തീർഥാടനം പൂർത്തിയാക്കി ഒമാൻ വഴി നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി വനിത ബസിൽ വെച്ച് മരിച്ചു. കൊല്ലം പാരിപ്പള്ളി സ്വദേശിയും ശാഹുൽ ഹമീദിന്റെ ഭാര്യയുമായ പൗരുഷ ബീവി (63) ആണ് മരിച്ചത്.
രണ്ടാഴ്ച മുമ്പാണ് ഫാരിഷ ബീവി ഉംറ നിർവഹിക്കുന്നതിനായി സൗദി അറേബ്യയിലെത്തിയത്. തീർഥാടനം പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുത്തെങ്കിലും വിമാന സർവീസുകൾ പുനരാരംഭിക്കാത്തതിനെ തുടർന്ന് രണ്ട് ദിവസം സൗദിയിൽ കാത്തിരിക്കേണ്ടിവന്നു. തുടർന്നാണ് ഒമാൻ വഴി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്.
ബുധനാഴ്ച പുലർച്ചെ മസ്‌കത്തിൽനിന്ന് കൊച്ചിയിലേക്ക് പോകുന്നതിനുള്ള വിമാന ടിക്കറ്റും എടുത്തിരുന്നു. 43 പേരടങ്ങുന്ന യാത്രാസംഘത്തോടൊപ്പം സൗദിയിൽനിന്ന് ഒമാനിലേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് പൗരുഷ ബീവിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടത്. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. ഭർത്താവ് സൈനുൽ ആബിദീനും ഇവർക്കൊപ്പമുണ്ടായിരുന്നു.
മൃതശരീരം ഇബ്രി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Follow us on :
More in Related News
Please select your location.