Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് നിർമ്മാണം നിലച്ച പോയ തീയേറ്റർ തുറന്നു പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കും; പ്രേംകുമാർ.

19 Oct 2026 20:03 IST

santhosh sharma.v

Share News :

വൈക്കം: കിഫ്ബി ഉപേക്ഷിച്ച് നിർമ്മാണം നിലച്ചു പോയ വൈക്കത്തെ തീയേറ്റർ സമുച്ഛയം കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാർ പ്രേംകുമാർ കെ. ബിനിമോൻ എം എൽ എ യോടൊപ്പം സന്ദർശിച്ചു. മുകളിലത്തെ നിലയിൽ 200 പേർക്കു വീതം ഇരിക്കാവുന്ന രണ്ടു തീയേറ്ററുകളും താഴെ വ്യാപാര സമുച്ഛയവും ചേർന്നതാണ് വൈക്കത്തെ തിയേറ്റർ സമുച്ഛയം. കിഫ്ബി പാർട്ട് പേയ്മൻ്റ് നൽകാത്തതുമൂലം നിർമ്മാണം നിലച്ച പദ്ധതി ആകെ ഉപേക്ഷിച്ച മട്ടിലായിരുന്നു. തുടർന്ന് കെ.ബിനി മോൻ എം എൽ എ വീണ്ടും ഈ പദ്ധതിയെ പുനരുജ്ജീവിപ്പിക്കാൻ വകുപ്പുമന്ത്രിമാരേയും കോർപ്പറേഷൻ ചെയർമാനേയും പലവട്ടം കണ്ട് നിവേദനങ്ങൾ നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് മുടങ്ങിയ പദ്ധതിയെക്കുറിച്ചറിയാൻ ചെയർമാൻ നേരിട്ട്‌ വൈക്കത്തെത്തിയത്. നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, വൈസ് ചെയർമാൻ സൗദാമിനി അഭിലാഷ്, മറ്റ് കൗൺസിലർമാർ തുടങ്ങിയവർ ഇവർക്കൊപ്പം എത്തിയിരുന്നു. സിനിമാ നാടക രംഗത്ത് ഒട്ടേറെ കലാകാരന്മാരെ സംഭാവന ചെയ്ത നാടാണ് വൈക്കമെന്നും പ്രത്യേകിച്ച് തൻ്റെ ഗുരുവായ അന്തരിച്ച പി. ബാലചന്ദ്രൻ സാറിൻ്റെ നാടു കൂടിയായതിനാൽ ഈ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും പ്രേംകുമാർ പറഞ്ഞു. കെട്ടിടത്തിൽ ഇനി തീരാനുള്ള കൺസ്ട്രക്ഷൻ വർക്കുകൾ, സീലിംഗ് വർക്കുകൾ, ഇലക്ടിക്കൽ വർക്കുകൾ, ,ഇരിപ്പിടങ്ങൾ, ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന ജോലികൾ , മുറ്റം ടൈൽ വിരിക്കാനുള്ള ജോലികൾ എന്നിവയാണ് ചെയ്തു തീർക്കാനുള്ളതെന്നും കിഫ്ബി തരാനുള്ള രണ്ടു കോടിയോളം രൂപ തന്നാൽ ബാക്കി ജോലികൾ മൂന്നുമാസം കൊണ്ട് തീർത്തു നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതിനു ശേഷം സൗണ്ട് ,സ്ക്രീൻ ,എക്കോ ബാലൻസ് തുടങ്ങിയ ജോലികൾ രണ്ടു മാസം കൊണ്ട് ആ വിഭാഗത്തിന് തീർത്ത് ചിത്ര പ്രദർശനം നടത്താൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.

ബന്ധപ്പെട്ടമന്ത്രിമാരോടും മറ്റും സംസാരിച്ച് എത്രയും പെട്ടെന്ന് തീരുമാനത്തിലെത്തുമെന്ന് അറിയിച്ചാണ് പ്രേംകുമാർ മടങ്ങിയത്.


✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨


* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.

* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.

* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

* Opening Offers Await!

Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.

*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!

* ഇന്ന് തന്നെ സന്ദർശിക്കൂ!

Follow us on :

More in Related News