Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Oct 2026 15:21 IST
Share News :
മസ്‌കറ്റ്: ഭക്തിയുടെയും പാരമ്പര്യത്തിന്റെയും നിറവിൽ മസ്‌കറ്റിലെ ഇന്ത്യൻ പ്രവാസി സമൂഹം ദുർഗാപൂജ ആഘോഷിച്ചു. ബൊമ്മക്കൊലു ഒരുക്കം, പൂജാകർമങ്ങൾ, എഴുത്തിനിരുത്തൽ, നൃത്താവിഷ്‌കാരങ്ങൾ, സമൂഹ ഡാൻഡിയ നൃത്തം തുടങ്ങിയ വിവിധ പരിപാടികളോടെ ആഘോഷം ശ്രദ്ധേയമായി.
ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും പ്രവാസജീവിതത്തിനിടയിലും നിലനിർത്തുന്നതിനും പുതുതലമുറയിലേക്ക് പകർന്നുനൽകുന്നതിനും പ്രാധാന്യം നൽകിയാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. പരമ്പരാഗത ആചാരങ്ങൾക്കും കലാപരിപാടികൾക്കും ഒരുപോലെ പ്രാധാന്യം നൽകിയ ചടങ്ങുകൾ ഭക്തിനിർഭരമായ അന്തരീക്ഷത്തിലാണ് അരങ്ങേറിയത്.
ദുർഗാപൂജാ ആഘോഷങ്ങളുടെ ഭാഗമായി ശ്രീലക്ഷ്മി മഹേഷ്, ഗഗന, വൈഗ, സൃഷ്ടി, അദ്വിക, അന്വിത, അനയ എന്നിവർ നൃത്താവിഷ്‌കാരത്തിൽ അണിനിരന്നു. ഗംഗേഷ് വടക്കേത്തിൽ ഛായാഗ്രഹണം നിർവഹിച്ച നൃത്താവിഷ്‌കാരം ആഘോഷങ്ങൾക്ക് കലാപരമായ മിഴിവേകി.
Follow us on :
Tags:
More in Related News
Please select your location.