Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാൻ പ്രവാസി അസോസിയേഷൻ ഈദ് നൈറ്റ് ഫെസ്റ്റ് നവ്യാനുഭവമായി

04 Jun 2026 23:49 IST

ENLIGHT MEDIA OMAN

Share News :

മസ്ക‌റ്റ്: വലിയ പെരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച് ഒമാൻ പ്രവാസി അസോസിയേഷൻ ബർക്കാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈദ് നൈറ്റ് ഫെസ്റ്റ് 2026 ശ്രദ്ധയമായി.

സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്തോഷം പങ്കുവെച്ച ഈ സംഗമത്തിൽ കുടുംബത്തോടൊപ്പം നിരവധി പ്രവാസികൾ പങ്കെടുത്തു. റുമൈസ് ഈസ് ഗാർഡനിൽ സംഘടിപ്പിച്ച പരുപാടിയിലെ മുഖ്യ ആകർഷണം

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ സലിം കോടത്തൂരിന്റെ ഗാനമേളയായിരുന്നു .

ഒമാനിലെ കലാകാരന്മാരുടെയും കലാകാരികളുടെയും വിവിധ കലാപ്രകടനങ്ങൾ ആവേശത്തോടെയാണ് കാണികൾ സ്വീകരിച്ചത്. ഒമാൻ പ്രവാസി അസോസിയേഷൻ കലാസമിതിയായ സംഗീത ധ്വനി ടീമിന്റെ പ്രകടനവും, അറബിക്, ഡാൻസ്, കുട്ടികളുടെ കലാപ്രകടനങ്ങൾ, മിമിക്രി,എന്നിവ ശ്രദ്ധേയമായി.

വമ്പിച്ച വടംവലി, മെഹന്തി, ഡ്രോയിങ് തുടങ്ങിയ മത്സരങ്ങളും, ഈദ് ഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു.

മുതിർന്ന പ്രവാസികളായ അഷ്‌റഫ്‌, അബിദ ടീച്ചർ, ഹനീഫ, മുഹമ്മദ്‌ എന്നിവരെ ആദരിച്ചു.

വൈകുന്നേരം അഞ്ചിന് ആരംഭിച്ച പരിപാടി രാത്രി രണ്ടു മണിയോളം നീണ്ടു. സമ്മാനക്കൂപ്പൺ നറുക്കെടുപ്പിലൂടെ വിജയിച്ചവർക്കുള്ള സമ്മാനദാനം സലിം കോടത്തൂർ നൽകി.

ഷംസുദ്ദീൻ, അബ്ദുല്ല, ഷെഫീഖ്, നൂറുദ്ധീൻ, രാജീവ്‌, നാസർ, പ്രജയ് റൂഹുള്ള,എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News