Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ കണ്ണൂർ സ്വദേശി മരണപ്പെട്ടു

29 Jul 2026 20:35 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: കണ്ണൂർ ജില്ലയിലെ ഉളിയിൽ സ്വദേശിയായ മുഹമ്മദ് കാസിം (60) ഒമാനിലെ ആദമിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.

കണ്ണൂർ, ഉളിയിൽ, കൂവേരി, ഫിദാസ് ഹൗസിൽ പരേതനായ കുഞ്ഞി മമ്മുവിന്റെയും സാറുവിന്റെയും മകനാണ്. ഭാര്യ: നസീമ. മക്കൾ: അജ്നാസ്, മിസ്രിയ, ഫിദ.

നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സി യുടെ നേതൃത്വത്തിൽ ആവശ്യമായ നിയമനടപടികളും മറ്റ് തുടർ നടപടികളും പൂർത്തിയാക്കി ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

പരേതന്റെ വിയോഗത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും പ്രവാസി സമൂഹവും അനുശോചനം രേഖപ്പെടുത്തി.

വിദ്യാർത്ഥികളെ വെടിവെച്ചുകൊല്ലുമെന്ന പരാമർശം; ടി.ജി. മോഹൻദാസിനെതിരെ കേസ്




Follow us on :

Tags:

More in Related News