Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദ്യാർത്ഥികളെ വെടിവെച്ചുകൊല്ലുമെന്ന പരാമർശം; ടി.ജി. മോഹൻദാസിനെതിരെ കേസ്

29 Jul 2026 13:28 IST

NewsDelivery

Share News :

തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ RSS നേതാവായ ടി.ജി. മോഹൻദാസിനെതിരെ തിരുവനന്തപുരം സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

വിദ്യാർത്ഥി സമരത്തെ അടിച്ചമർത്താൻ താൻ അധികാരസ്ഥാനത്തായിരുന്നെങ്കിൽ വെടിവെച്ചുകൊല്ലുമായിരുന്നുവെന്ന തരത്തിലുള്ള പരാമർശവും മറ്റ് അധിക്ഷേപപരമായ പരാമർശങ്ങളും നടത്തിയെന്ന പരാതിയിലാണ് നടപടി. പരാമർശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

സംഭവത്തിൽ ആർ.എസ്.എസും ഔദ്യോഗികമായി പ്രതികരിച്ചു. ടി.ജി. മോഹൻദാസ് നടത്തിയ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്നും അവ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്നും സംഘടന വ്യക്തമാക്കി. നിലവിൽ അദ്ദേഹം RSSൽ യാതൊരു ഔദ്യോഗിക ചുമതലയും വഹിക്കുന്നില്ലെന്നും ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹക് കെ.ബി. ശ്രീകുമാർ അറിയിച്ചു.സംഭവത്തിൽ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Follow us on :

More in Related News