Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Oct 2026 22:25 IST
Share News :
സലാല: വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിശോധനാ നടപടിയായ എസ്ഐആറുമായി (SIR) ബന്ധപ്പെട്ട വിഷയങ്ങളിൽ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി സലാല കെഎംസിസി. അശാസ്ത്രീയവും സുതാര്യതയില്ലാത്തതുമായ നടപടികളിലൂടെ വോട്ടർ പട്ടികയിൽനിന്ന് പുറത്താക്കപ്പെട്ടതായി സംഘടന ആരോപിക്കുന്ന അർഹരായ വോട്ടർമാരുടെ ജനാധിപത്യ അവകാശങ്ങൾ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് കെഎംസിസി ആവശ്യപ്പെട്ടു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും അദ്ദേഹത്തിന് കേന്ദ്ര സർക്കാർ നൽകുന്ന സംരക്ഷണം അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാറിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്യുന്നതായും പിന്തുണയ്ക്കുന്നതായും സലാല കെഎംസിസി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന നടപടികളിൽ കൃത്യമായ സമയപരിധിയും സുതാര്യമായ ഭരണഘടനാപരമായ മാനദണ്ഡങ്ങളും ഉറപ്പാക്കാൻ അധികൃതർ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു.
രാജ്യത്ത് ജനാധിപത്യം വീണ്ടെടുക്കുന്നതിനും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുമായി ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ റാലികൾക്കും സമരപരിപാടികൾക്കും സലാല കെഎംസിസി പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജനാധിപത്യ സംവിധാനത്തെ ബാധിക്കുന്ന നീക്കങ്ങൾക്കെതിരെയും വോട്ടർമാരുടെ അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെയും പ്രവാസി സമൂഹത്തെ അണിനിരത്തി ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിക്കാനും സംഘടന തീരുമാനിച്ചു.
സലാല കെഎംസിസി പ്രസിഡന്റ് വി.പി. അബ്ദുസ്സലാം ഹാജിയും ജനറൽ സെക്രട്ടറി റഷീദ് കൽപ്പറ്റയും സംയുക്ത പ്രസ്താവനയിലാണ് സംഘടനയുടെ നിലപാട് അറിയിച്ചത്.
Follow us on :
Tags:
More in Related News
Please select your location.