Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Sep 2026 22:29 IST
Share News :
ചാവക്കാട്:ചൂടുകൂടി വരുന്ന സാഹചര്യത്തിൽ ചാവക്കാട് ബ്ലാങ്ങാട് ജി.എഫ് യു.പി സ്കൂളിലെ ക്ലാസ് റൂമുകളിലേയ്ക്കാവശ്യമായ സീലിങ് ഫാനുകൾ നല്കി കൊണ്ട് ചാവക്കാട് ബീച്ച് ലവേഴ്സ് ക്ലബ്ബ് മാതൃകയായി.ചാവക്കാട് നഗരസഭ വൈസ് ചെയർപേഴ്‌സൺ ബിൻസി സന്തോഷ് ഉദ്ഘാടനം ചെയ്തു.ദേശീയ അധ്യാപക അവാർഡ് ജേതാവ് പി.എ.സീതി മാസ്റ്റർ മുഖ്യാതിഥിയായി.ക്ലബ്ബ് പ്രസിഡന്റ് നൗഷാദ് തെക്കുംപുറം ഫാനുകൾ സ്കൂളിന് കൈമാറി.സ്കൂൾ പ്രധാനധ്യാപിക സി.ഡി.വിജി,സ്കൂൾ ലീഡർ പി.ബി.അക്ഷര എന്നിവർ ഫാനുകൾ ഏറ്റുവാങ്ങി.നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.രഞ്ജിത് കുമാർ,ക്ലബ്ബ് സെക്രട്ടറി എ.എച്ച്.അബ്ദുൾ മനാഫ്,ട്രഷറർ ഒ.കെ.സുധീർ എന്നിവർ സംസാരിച്ചു.പി.ടി.എ പ്രസിഡന്റ് പി.എസ്.കർണൻ നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.