Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തർ സമന്വയ നല്ലോണം പൊളിച്ചോണം സമുചിതമായി ആഘോഷിച്ചു.

13 Oct 2026 03:34 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :


ദോഹ : ഖത്തർ സമന്വയ 2026 ലെ ഓണം സമുചിതമായി ആഘോഷിച്ചു. ദോഹ തുമാമയിലെ ഭാരത് ടേസ്റ്റ് റസ്റ്റോറൻറ് ഹാളിൽ നടന്ന ഓണാഘോഷം വിവിധങ്ങളായ പരിപാടികളാൽ സമ്പുഷ്ഠമായിരുന്നു.


ഓണപ്പൂക്കളം, ഓണപ്പാട്ട്, ഓണക്കളികൾ കൂടാതെ സമന്വയ അംഗങ്ങളുടെ ഗാനങ്ങൾ, കവിത, രേഷ്മ ശ്രീകുമാർ അവതരിപ്പിച്ച ക്ലാസ്സിക്കൽ ഡാൻസ് എന്നിവ നയന മനോഹരമായിരുന്നു.


സെക്രട്ടറി രഞ്ജിത്ത് ദേവദാസ് അംഗങ്ങളെ സ്വാഗതം ചെയ്ത ശേഷം പുതിയ അംഗം കൊയപ്പ കളരിക്കൽ സന്ദീപ് സുരേഷിനെ പരിചയപ്പെടുത്തി.

പ്രസിഡണ്ട് സുരേഷ് ബാബു നേതൃത്വം നൽകിയ ആഘോഷ പരിപാടികൾ സമന്വയ സ്ഥാപക അംഗം അരുൺ കെ. സരസ് നിയന്ത്രിച്ചു.


ഗംഭീരമായ ഓണസദ്യയോടെ ഉച്ചവരെയുള്ള സ്റ്റേജിന കലാപരിപാടികൾക്ക് ശേഷം വിവിധ തരം ഓണക്കളികൾ ഉണ്ടായിരുന്നു. പരിപാടിയിൽ പങ്കെടുത്ത എല്ലാ അംഗങ്ങളേയും ഉൾപ്പെടുത്തി അവരുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തി നടത്തിയ മൽസരങ്ങളിൽ വിജയികൾക്ക് ഖത്തർ സമന്വയ മുൻ പ്രസിഡണ്ടുമാരായ ഉണ്ണി കൊണ്ടോട്ടി, മുരളീദാസ്, മറ്റും അനുരാജ്, പ്രദീപ്, ഉദ്ദീഷ്, ഷൈൻ കുമാർ, ദേവ കുറുപ്പ്, സജീദ്, ഗോപാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, ഉണ്ണിരാജൻ എന്നിവർ സമ്മാനങ്ങൾ നൽകി.

ഉണ്ണി കൊണ്ടോട്ടി ആഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു.

Follow us on :

More in Related News