Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Oct 2026 14:05 IST
Share News :
മസ്കറ്റ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് ഒമാനിൽ നിര്യാതനായി. കോട്ടയം ജില്ലയിലെ എരുമേലി സ്വദേശി തടത്തിപറമ്പിൽ ബഷീറിന്റെ മകൻ ഷെമീം ബഷീർ (47) ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു മരിച്ചത്.
ഷെമീം ബഷീർ കുടുംബസമേതം മസ്കത്തിലെ വാദിയാദിയിലാണ് താമസിച്ചിരുന്നത്.
മാതാവ് ഐഷ ബഷീർ. മസ്കറ്റ് അൽ നാദാ ആശുപത്രിയിലെ നഴ്സും മസ്‌കത്തിലെ കലാകാരിയുമായ ഫൗസിയ ഇസ്മായിലാണ് ഭാര്യ. മക്കൾ: ഷിഫാനിയ, ഷിഫാൻ.
മസ്‌കറ്റിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.