Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Oct 2026 20:51 IST
Share News :
വൈക്കം: ആയിരത്തി ഒരുനൂറ്റി പന്ത്രണ്ട് ചിങ്ങം 25 ന് രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയൻ
നവതിയുടെ നിറവിൽ. നവതി ആഘോഷങ്ങളുടെ ഭാഗമായി യൂണിയൻ സാമൂഹിക, സാമ്പത്തിക സുരക്ഷിതത്വത്തിനുള്ള വിപുലമായ കർമ്മപരിപാടികളാണ് ആവിഷ്‌കരിക്കുന്നത്. ഒരു കരയോഗത്തിൽ ഒരു സംരംഭമെങ്കിലും വേണമെന്ന സന്ദേശവുമായി നാളെ ( ഒക്ടോബർ 15ന് ) സംരംഭക സൗഹൃദ യാത്രക്ക് തുടക്കമിടുമെന്ന് യൂണിയൻ പ്രസിഡൻ്റ് പി.ജി.എം നായർ കാരിക്കോട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബ്രഹ്മമംഗലം 927-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ നിന്ന് വൈകിട്ട് 4ന് യാത്രയുടെ തുടക്കം കുറിക്കും. യൂണിയൻ ഭാരവാഹികൾ നേതൃത്വം വഹിക്കുന്ന യാത്ര ഓരോ കരയോഗത്തിലും സംരംഭകരെയും താല്പര്യമുള്ളവരെയും കണ്ട് ചർച്ചകൾ നടത്തി സഹായങ്ങൾ ഉറപ്പാക്കിയാകും രണ്ടുമാസത്തെ യാത്ര അവസാനിക്കുക. യൂണിയന്റെ ആദ്യ പ്രസിഡൻ്റായിരുന്ന വി.കെ വേലപ്പൻ മുതൽ നിലവിലെ പ്രസിഡന്റ് പി.ജി.എം നായർ കാരിക്കോട് വരെയുള്ള 9 പേരുടെ കീഴിലെ യൂണിയന്റെ പ്രവർത്തനം വൈക്കത്തിൻ്റെ സാമൂഹിക സാംസ്ക്കാരിക മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. താലൂക്കിലെ 13 പഞ്ചായത്ത് മേഖലകളിലും വൈക്കം നഗരസഭ മേഖലയിലുമായി 97 കരയോഗങ്ങളാണ് യൂണിയന് കീഴിലുള്ളത്. യൂണിയന്റെ നവതി ആഘോഷങ്ങൾക്ക് മുന്നോടിയായി ഒരു വർഷം നീണ്ടുനിന്ന മന്നം നവോത്ഥാന സൂര്യൻ പദ്ധതിയും താലൂക്ക് നായർ മഹാസമ്മേളനവും സംഘടിപ്പിച്ചിരുന്നു. ഒരു വർഷം നീളുന്ന നവതി ആഘോഷത്തിൻ്റെ ഭാഗമായി യുവാക്കളെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി യുവത്വം വിവേകാനന്ദം പദ്ധതി, വയോധികർക്കായി സ്നേഹസ്പർശം, നിർധന കുടുംബങ്ങൾക്കായുള്ള എന്റെ ഭൂമി എന്റെ വീട്, വിവാഹ സഹായം, പത്തിന സംരംഭകത്വ പ്രോത്സാഹനം, താലൂക്ക് മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പത്മ കഫേ, തിരുവാതിര ഇൻസ്റ്റിറ്റ്യൂട്ട്,
തുടങ്ങി എട്ടോളം പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും. ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, സ്കോളർഷിപ്പുകൾ, കരയോഗ, യൂണിയൻ തലങ്ങളിൽ ഹ്യൂമൻ റിസോഴ്സ് സെൻ്ററുകൾ, ആധ്യാത്മിക വിഭാഗം തുടങ്ങിയവ മികച്ച നിലയിൽ പ്രവർത്തിക്കുന്നുണ്ട്. യൂണിയൻ തലത്തിൽ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ, സോളാർ സ്ഥാപിക്കൽ പദ്ധതികളിലും നവതിയുടെ ഭാഗമായി നടപ്പിലാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
യൂണിയൻ വൈസ് പ്രസിഡൻ്റ് പി. വേണുഗോപാൽ, സെക്രട്ടറി അഖിൽ ആർ. നായർ, പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് എൻ. മധു , പി. ജയകുമാർ, പി.എൻ. രാധാകൃഷ്ണൻ, സി.എൻ. ഓമന, പി.എസ്. വേണുഗോപാൽ, എസ്. ഹരിദാസൻ നായർ, കെ. അജിത്ത്, എസ്. മുരുകേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨
* PRESTIGE EXCLUSIVE SHOWROOM
35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.
* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.
* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
* Opening Offers Await!
Smart EMI.
Card-ൽ അധിക ഡിസ്കൗണ്ട്.
Amazon Pay ക്യാഷ്ബാക്ക് അവസരം.
*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…
പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!
* ഇന്ന് തന്നെ സന്ദർശിക്കൂ!
Follow us on :
Tags:
More in Related News
Please select your location.