Tue Dec 12, 2023 10:56 PM 1ST

Location  

Sign In

​ഏഴുകുടിക്കൽ ശ്രീ കുറുംബാ ഭഗവതി ക്ഷേത്രത്തിൽ ചെണ്ടമേള അരങ്ങേറ്റം നടത്തി.

13 Oct 2026 17:18 IST

ENLIGHT MEDIA PERAMBRA

Share News :

​കൊയിലാണ്ടി : പാരമ്പര്യ തനിമയുടെയും വാദ്യപ്പെരുക്കത്തിന്റെയും മാന്ത്രികതയിൽ ഏഴുകുടിക്കൽ ശ്രീ കുറുംബാ ഭഗവതി ക്ഷേത്രാങ്കണം ഭക്തിസാന്ദ്രമായി. കലാമണ്ഡലം ശിവദാസൻ മാരാരുടെ ശിക്ഷണത്തിൽ സമാജത്തിലെ മുപ്പത്തിമൂന്ന് കൊച്ചു ആൺകുട്ടികളും പെൺകുട്ടികളും അണിനിരന്ന ചെണ്ടമേള അരങ്ങേറ്റം വാദ്യപ്രേമികൾക്ക് നയനമനോഹരമായ വിരുന്നായി മാറി.


​ആത്മവിശ്വാസത്തോടെ കൊട്ടിക്കയറിയ കൊച്ചു കലാകാരന്മാരുടെ വിരൽത്തുമ്പിൽ നിന്ന് ഉയർന്ന മേളപ്പെരുക്കം കാണികളിൽ വിസ്മയം തീർത്തു. പഞ്ചാരിമേളത്തിന്റെ രണ്ടാംകാലത്തിൽ തുടങ്ങിയ മേളം അതിന്റെ പാരമ്യതയിലെത്തുകയും ക്ഷേത്രാങ്കണത്തെ ആവേശത്തിന്റെ അലകടലിലാഴ്ത്തുകയും ചെയ്തു.

​നൂതന തലമുറയിലേക്ക് നമ്മുടെ പൈതൃക കലകളെ കൈമാറുന്ന ഈ ഉദ്യമത്തിന് എല്ലാ അർത്ഥത്തിലും വലിയ ജനപ്രീതിയാണ് ലഭിച്ചത്. നാടിന്റെ നാനാഭാഗത്തുനിന്നെത്തിയ നിരവധി വാദ്യപ്രേമികളാണ് ഈ കൊച്ചുപ്രതിഭകളുടെ അരങ്ങേറ്റം സാക്ഷ്യം വഹിക്കാനായി എത്തിച്ചേർന്നത്.

Follow us on :

Tags:

More in Related News