Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Oct 2026 23:41 IST
Share News :
കോട്ടയം: കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ദേശീയ നൃത്തസംഗീതോത്സവത്തിന്റെ രണ്ടാം ദിനമായ തിങ്കളാഴ്ച അർഷാ ബൈജുവും സംഘവും അവതരിപ്പിച്ച ‘നടനമാധുരി’ നൃത്തപരിപാടി ശ്രദ്ധേയമായി. എറണാകുളം കാക്കനാട്ടിൽനിന്നുള്ള രേഷ്മ ജി. അവതരിപ്പിച്ച ശാസ്ത്രീയ നൃത്തം കലാസ്വാദകരുടെ മനംകവർന്നു.
നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള ദേശീയ നൃത്തസംഗീതോത്സവത്തിന് ഞായറാഴ്ചയാണ് തുടക്കമായത്. ആദ്യദിനം അനീഷ് ഭട്ടിന്റെ കർണാടക സംഗീതക്കച്ചേരി അരങ്ങേറി. ക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ നവരാത്രി വിശേഷാൽ പൂജകളും ആരംഭിച്ചു. വൈകുന്നേരം പൂമൂടൽ, പുഷ്പാഭിഷേകം, മഹാരതി എന്നിവ ഭക്തിനിർഭരമായി നടന്നു.
കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണയും ഭാര്യയും ഞായറാഴ്ച വൈകിട്ട് പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ ദർശനം നടത്തി. വൈകുന്നേരം നടന്ന വിശേഷാൽ ചടങ്ങുകളിൽ ഇരുവരും പങ്കെടുത്തു. തുടർന്ന് സരസ്വതി മണ്ഡപത്തിൽ ഭജനമിരുന്ന് ദേവീചൈതന്യത്തിന് മുന്നിൽ പ്രാർഥന നടത്തിയാണ് കളക്ടറും കുടുംബവും മടങ്ങിയത്.
ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ മൂന്നാം ദിനമായ ചൊവ്വാഴ്ച പ്രശസ്ത കർണാടക സംഗീതജ്ഞ മാതംഗി സത്യമൂർത്തിയുടെ സംഗീതക്കച്ചേരി നടക്കും.
Follow us on :
Tags:
More in Related News
Please select your location.