Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയാഘാതം മൂലം പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി

12 Oct 2026 23:08 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: കൊല്ലം തലവൂർ പണ്ടിതിട്ട കുഴിവിള വീട്ടിൽ ഹരികൃഷ്ണൻ നായർ (59) ഹൃദയാഘാതം മൂലം ഒമാനിലെ ബർക്കയിൽ നിര്യാതനായി.

2006 മുതൽ ഒമാനിൽ ഗൾഫർ കമ്പനിയിൽ പ്ലാൻറ് ഡിവിഷനിൽ ജോലി ചെയ്തുവരുന്ന ഹരികൃഷ്ണൻ നായർ ഇപ്പോൾ ബർക്കയിലെ ഖസീനിലാണ് ജോലി ചെയ്യുന്നത്.

കൊല്ലം, തലവൂർ, പണ്ടിതിട്ടയിലെ ‘ശ്രേയസ്’ വീട്ടിൽ മാധവൻ പിള്ള ശങ്കര പിള്ളയുടെയും ഭാരതി അമ്മ ഗൗരി അമ്മയുടെയും മകനാണ്. ഭാര്യ ഹേമലത ഹരികൃഷ്ണൻ. മക്കൾ അനഘ, അനന്യ. മരുമകൻ: സൗരവ്.

റുസ്താഖ് ഗവൺമെൻറ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Follow us on :

More in Related News