Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Oct 2026 02:55 IST
Share News :
ദോഹ: അസർബൈജാനിലെ ബാക്കുവിൽ നടക്കാനിരിക്കുന്ന കന്നി ഫിഫ അണ്ടർ-15 വേൾഡ് കപ്പ് ആൻഡ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങൾക്കായി ഇന്ത്യൻ അണ്ടർ-15 ദേശീയ ഫുട്ബോൾ ടീം ഖത്തറിലെത്തി. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഖത്തർ മഞ്ഞപ്പട, കോച്ച് ബിബിയാനോ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ എത്തിയ യുവടീമിന് ഉജ്ജ്വല സ്വീകരണം നൽകി.
അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ ഒക്ടോബർ 24 മുതൽ 30 വരെയാണ് ഫിഫ അണ്ടർ-15 ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ടൂർണമെന്റിന് മുന്നോടിയായി ഖത്തറിൽ വെച്ച് ഇന്ത്യൻ ടീം നിർണായക സന്നാഹ മത്സരങ്ങളിലും പരിശീലനങ്ങളിലും പങ്കെടുക്കും. ലോകമെമ്പാടുമുള്ള 190-ലധികം രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന ഈ ചരിത്രപരമായ ഫിഫ പോരാട്ടത്തിൽ മിന്നുന്ന വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യൻ സംഘം ഖത്തറിലെ പരിശീലന മത്സരങ്ങൾക്കായി എത്തിയത്.
Follow us on :
Tags:
More in Related News
Please select your location.