Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Oct 2026 19:33 IST
Share News :
കടുത്തുരുത്തി: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഉടമാവിഹിതം കുടിശിക വരുത്തിയവർക്ക് നാലു തവണകളായി അടച്ചുതീർപ്പാക്കാൻ ഒക്ടോബർ 31 വരെ അവസരം. അവസാനത്തെ 36 മാസംവരെ ക്ഷേമനിധി വിഹിതം കുടിശിക വരുത്തിയ തൊഴിലാളികൾക്കും ഒക്‌ടോബർ 31 വരെ കുടിശിക അടയ്ക്കാം. 2025 ഡിസംബർ 31വരെ സാമൂഹികസുരക്ഷാ/ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വാർഷിക മസ്റ്ററിംഗിനുള്ള സമയപരിധി ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചതായും ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്‍റെ സേവനങ്ങൾക്കായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. മോട്ടോർ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും പ്രധാന സേവനങ്ങൾ മൊബൈൽ ആപ്പിലൂടെ ലഭ്യമാകും. അംശദായം അടയ്ക്കാനും ആപ്പ് ഉപയോഗിക്കാനാകുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഗൂഗിൾ പ്ലേ സ്റ്റോറിൽ KMTWWFB എന്ന് ടൈപ്പ് ചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്യാം.
Follow us on :
Tags:
More in Related News
Please select your location.