Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jul 2026 19:01 IST
Share News :
കോഴിക്കോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതും കനത്ത മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും ശക്തമായ മഴയും കാറ്റും തുടരുമെന്ന മുന്നറിയിപ്പും പരിഗണിച്ച് കോഴിക്കോട് ജില്ലയിൽ ജൂലൈ 8 (ബുധൻ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവ ഉൾപ്പെടെ അവധി ബാധകമാണ്. ജില്ലയിലെ അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി പരീക്ഷകളും പി.എസ്.സി പരീക്ഷകളും യാതൊരു മാറ്റവുമില്ലാതെ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
Follow us on :
More in Related News
Please select your location.