Tue Dec 12, 2023 10:56 PM 1ST

Sign In

ഹൈബ്രിഡ് വിത്തുതേങ്ങ ഉൽപാദനത്തിനായി കൃഷി വകുപ്പ് പ്രവർത്തനം തുടങ്ങി

27 Nov 2026 19:04 IST

MUKUNDAN

Share News :

എളവള്ളി:ഹൈബ്രിഡ് വിത്തുതേങ്ങ ഉൽപാദനത്തിനായി കൃഷി വകുപ്പ് പ്രവർത്തനം തുടങ്ങി.ചാവക്കാട് വിത്തുവികസന ഓഫിസിന് കീഴിൽ അയ്യന്തോൾ,നാട്ടിക,ചാവക്കാട് യൂണിറ്റുകളിലെ കൃഷിഭവനുകളുമായി ബന്ധപ്പെട്ട് വിത്തുതേങ്ങ ഉൽപാദനത്തിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തുന്നത്.മികച്ച നാളികേര കർഷകൻ പാവറട്ടി സ്വദേശി കൊള്ളന്നൂർ ജോബി ഡേവിഡിന്റെ എളവള്ളിയിലുള്ള കൽപവൃക്ഷ മാതൃകാ തോട്ടത്തിലാണ് ഇതിന്റെ പരിശീലനം നടത്തിയത്.ഡി ആൻഡ്  ടി വിത്തുതേങ്ങകളാണ് ഉൽപാദിപ്പിക്കുന്നത്.ചെന്തെങ്ങും നാടൻ തെങ്ങും സംയോജിപ്പിച്ചുള്ള ഗുണമേന്മയുള്ള സങ്കരയിനം വിത്തുതേങ്ങകളാണ് ഉൽപാദിപ്പിക്കുന്നത്.അതിനാൽ കൊപ്രയ്ക്ക് ആവശ്യമായ കാമ്പ് ലഭിക്കുന്നതോടൊപ്പം കരിക്കിനും ഉപയോഗിക്കാവുന്ന തരത്തിലുള്ളതായിരിക്കും ഇതിൽ നിന്നുള്ള ഉൽപന്നം.വിവിധ ഇടങ്ങളിലായി ഉൽപാദിപ്പിക്കുന്ന വിത്തുതേങ്ങകൾ കർഷകരിൽ നിന്ന് ശേഖരിച്ച് സർക്കാരിന്റെ കീഴിലുള്ള ഫാമുകളിലേക്ക് എത്തിച്ച് മുളപ്പിച്ച് തൈകൾ കൃഷിഭവനുകളിലേക്ക് എത്തിക്കും.സബ്സിഡി നിരക്കിൽ കൃഷിഭവനിൽ നിന്ന് തൈകൾ ഗുണഭോക്താക്കൾക്ക് ലഭിക്കും.മൂന്നാം വർഷം ഇത് ചൊട്ടയിട്ട് നാലാം വർഷം മുതൽ തേങ്ങ ലഭിച്ചുതുടങ്ങുമെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.വിത്തുതേങ്ങ കർഷകനിൽ നിന്ന് സംഭരിക്കുമ്പോൾ തേങ്ങ ഒന്നിന് 75 രൂപ കർഷകർക്ക് ലഭിക്കും.വിത്ത് ഉൽപാദിക്കാൻ ലക്ഷണമൊത്ത മാതൃവൃക്ഷത്തെ തിരഞ്ഞെടുക്കൽ,പരാഗണം നടത്തുന്നതിന് പോളിനേറ്റർമാർക്കുള്ള പ്രായോഗിക പരിശീലന ക്ലാസുകൾ എന്നിവയാണ് എളവള്ളിയിലെ ഫാമിൽ നടത്തിയത്.പരാഗണ പ്രക്രിയകൾ നടത്താനായി 87 പോളിനേറ്റർമാരെയാണ് ചാവക്കാട്,അയ്യന്തോൾ,നാട്ടിക യൂണിറ്റുകളിലേക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.കായംകുളം ഐസിഎആർ,സിപിസിആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.എം.ഷെരീഫ പരിശീലന പരിപാടികൾ ഉദ്ഘാടനം ചെയ്തു.ചാവക്കാട് വിത്തുവികസന ഓഫിസ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ്.സുമേഷ് അധ്യക്ഷനായി.

Follow us on :

More in Related News