Tue Dec 12, 2023 10:56 PM 1ST

Sign In

എസ്.എം.എ ബാധിതരായ കുട്ടികൾക്ക് കൈത്താങ്ങായി പ്രൊവിഡൻസ് ജൂനിയർ സ്കൂൾ വിദ്യാർത്ഥികൾ; ഒരു ലക്ഷം രൂപ കൈമാറി

27 Nov 2026 09:41 IST

NewsDelivery

Share News :

കോഴിക്കോട്: സ്പൈനൽ മസ്കുലർ അട്രോഫി (SMA) ബാധിതരായ കുട്ടികളുടെ ചികിത്സാ സഹായത്തിനായി പ്രൊവിഡൻസ് ജൂനിയർ സ്കൂൾ വിദ്യാർത്ഥികൾ സമാഹരിച്ച ഒരു ലക്ഷം രൂപ കൈമാറി. സമാഹരിച്ച തുകയുടെ ചെക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മിലി കൊട്ടാരത്തിലിന് കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

അത്യന്തം ചെലവേറിയ ചികിത്സ ആവശ്യമായ എസ്.എം.എ ബാധിതരായ കുരുന്നുകൾക്ക് കൈത്താങ്ങാകാനാണ് വിദ്യാർത്ഥികൾ മുൻകൈയെടുത്ത് തുക സമാഹരിച്ചത്. കുട്ടികളുടെ ഈ കാരുണ്യപ്രവർത്തനം സമൂഹത്തിന് വലിയ മാതൃകയാണെന്ന് ചടങ്ങിൽ അഭിപ്രായമുയർന്നു.

ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലീമ എ.സി., പി.ടി.എ പ്രസിഡന്റ് നിഖിൽ വിശ്വനാഥൻ ടി., വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി സി.കെ., മദർ പി.ടി.എ പ്രസിഡന്റ് ഷംലിന എൻ., എൻജിനീയർ പി. സിക്കന്തർ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News