Tue Dec 12, 2023 10:56 PM 1ST

Sign In

ലോക ഭിന്നശേഷി ദിനാചരണം; മേപ്പയ്യൂരിൽ ഘോഷയാത്ര

24 Nov 2026 08:57 IST

ENLIGHT MEDIA PERAMBRA

Share News :


മേപ്പയ്യൂർ: ഡിസംബർ 3 ലോക ഭിന്നശേഷി

ദിനവുമായി ബന്ധപ്പെട്ട് പുറക്കാട് ഭിന്നശേഷി വിദ്യാലയം സംഘടിപ്പിക്കുന്ന ഭിന്നശേഷി ഘോഷയാത്ര ഡിസംബർ 2 ന് വൈകിട്ട് 4 മണിക്ക് മേപ്പയ്യൂർ ടൗണിൽ നടക്കും.2006 ലെ ഐക്യരാഷ്ട്രസഭയുടെ കൺവൻഷൻ (CRPD) പ്രഖ്യാപനങ്ങളുടെ 20 വർഷത്തെ അനുഭവങ്ങൾ ഉൾക്കൊണ്ട് കൊണ്ടുള്ള 2026 ലെ "Building on Progres Advancing the future" ( "കൈവരിച്ച നേട്ടങ്ങളെ മുന്നോട്ടു കൊണ്ടുപോകുക ഭാവിയെ വികസിപ്പിക്കുക ")എന്ന സന്ദേശം പ്രചരിപ്പിക്കുന്ന

ഘോഷയാത്രയുടെ വിജയത്തിനായി മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിബിത. ടി ചെയർ പേഴ്സണായും വി.പി. സതീശൻ മാസ്റ്റർ കൺവീനറായും സ്വാഗത സംഘം രൂപീകരിച്ചു.



മേപ്പയ്യൂർ കൃഷിഭവൻ ഹാളിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ മായ ടീച്ചർ സ്വാഗതം പറഞ്ഞു. മാനേജർ സലാം ഹാജി ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിഷാദ് പൊന്നങ്കണ്ടി, ജസ് ല കൊമ്മിലേരി ' എൻ.ലിജീഷ് , വിവ വി.പി.ജാഫർ മാസ്റ്റർ,

ബാബു കൊളക്കണ്ടി,  ഡാനിഷ് ,സിറാജ് മാസ്റ്റർ

വി.എ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ശാന്തി സദനത്തിലെ കുട്ടികൾക്കൊപ്പം മേപ്പയ്യൂർ പഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും പങ്കെടുക്കണമെന്ന് കമ്മറ്റി അഭ്യർത്ഥിച്ചു.



Follow us on :

Tags:

More in Related News