Tue Dec 12, 2023 10:56 PM 1ST

Sign In

തത്ത്വമസി ഗൾഫ് നടത്തുന്ന 21-ാം മത് അതിഗംഭീര ദേശവിളക്ക് മഹോത്സവവും അന്നദാനവും ശനിയാഴ്ച്ച..

26 Nov 2026 21:03 IST

MUKUNDAN

Share News :

ചാവക്കാട്:ഗുരുപാദപുരി ശ്രീഅയ്യപ്പസ്വാമി സേവാസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ തത്ത്വമസി ഗൾഫ് നടത്തുന്ന 21-ാം മത് അതിഗംഭീര ദേശവിളക്ക് മഹോത്സവവും അന്നദാനവും ശനിയാഴ്ച്ച ചാവക്കാട് ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഈ വർഷവും മൂന്ന് ലക്ഷം രൂപയുടെ ജീവകാരുണ്യ സഹായ ധനം നൽകും.വെള്ളിയാഴ്‌ച്ച പുലർച്ചെ മഹാഗണപതി ഹോമത്തോടെ ദേശവിളക്കിന് ആരംഭം കുറിക്കും.ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ ഭക്തജനങ്ങൾക്ക് വിളക്കുപന്തലിൽ ദർശന സൗകര്യം ഉണ്ടായിരിക്കും.വൈകിട്ട് ക്ഷേത്രത്തിൽ ദീപാരാധനയ്ക്ക് ശേഷം ഭജനമണ്ഡലി ഗുരുവായൂർ അവതരിപ്പിക്കുന്ന ഭക്തി ഗാനമേള ഉണ്ടാകും.പാലക്കൊമ്പ് എഴുന്നള്ളിപ്പിൽ അഞ്ഞൂറോളം പേരുടെ താലം,അയ്യപ്പസ്വാമി ക്ഷേത്രം പോലുള്ള ആത്മീയാനുഭൂതി നൽകുന്ന തങ്കരഥം,ഉടുക്കപാട്ട്,ചിന്തുപാട്ട്,കാവടികൾ,നാദസ്വരം,പഞ്ചവാദ്യം,ആന, നാടൻ കലാരൂപങ്ങൾ,തുള്ളൽ എന്നിവയുടെ അകമ്പടിയോടെ തിരുവത ഗ്രാമകുളം ശ്രീകാത്ത്യായനി ഭഗവതി മഹാബ്രഹ്മ രക്ഷസ്സ് ക്ഷേത്രത്തിൽ നിന്ന് ദീപാരാധനയ്ക്ക് ശേഷം പുറപ്പെട്ട് രാത്രി 10 മണിക്ക് മുൻപായി ശ്രീവിശ്വനാഥ ക്ഷേത്രത്തിലെത്തിച്ചേരും.തുടർന്ന് ഉടുക്കുപാട്ട്,തിരിഉഴിച്ചിൽ,പാൽകിണ്ടി എഴുന്നള്ളിപ്പ്,കനലാട്ടം,വെട്ടുതടയും,മംഗളത്തോടെ ദേശവിളക്ക് സമാപിച്ച്‌ ശബരിമലക്കുള്ള തീർത്ഥയാത്ര വാഹനങ്ങൾ പുറപ്പെടും.പ്രശസ്‌ത പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഉച്ചയ്ക്കും,രാത്രിയിലും കൂടി പതിനായിരത്തോളം പേരുടെ അന്നദാനത്തിനായി ശ്രീവിശ്വനാഥക്ഷേത്രത്തിലെ ശിവശക്തി ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുണ്ട്.ശ്രീവിശ്വനാഥക്ഷേത്രോത്സവം കഴിഞ്ഞാൽ മറ്റൊരു മഹോത്സവമാണ് തത്ത്വമസി ഗൾഫിന്റെ ദേശവിളക്ക് മഹോത്സവവും അന്നദാനവും.ഇക്കഴിഞ്ഞ 20 വർഷങ്ങളായി മുടക്കം വരാതെ,ചാവക്കാടും പരിസരപ്രദേശങ്ങളിലുമുള്ളവർക്ക് ആത്മീയാനുഭൂതിയും ആനന്ദവും നൽകിക്കൊണ്ട് 21-ാം വർഷവും സമാഗതമായിരിക്കുന്നു തത്വമസി ഗൾഫിൻ്റെ ദേശവിളക്ക് മഹോത്സവവും അന്നദാനവും.വാർത്താസമ്മേളനത്തിൽ തത്ത്വമസി ഗൾഫ് ഭാരവാഹികളായ സ്ഥാപകൻ എൻ.ബി.ബിനീഷ് രാജ്,പ്രസിഡന്റ് രഞ്ജിത്ത് ശിവരാമൻ,പ്രവർത്തന സമിതി അംഗം എൻ.വി.ഷിജിത്ത്,ഗുരുപാദപുരി ശ്രീഅയ്യപ്പസ്വാമി സേവാസംഘം ഭാരവാഹികളായ ചെയർമാൻ ഡോ.പി.വി.മധുസൂദനൻ,കൺവീനർ എൻ.വി.മധു,ഖജാൻജി എൻ.കെ.പുഷ്പദാസ്,ജോയിന്റ് കൺവീനർമാരായ എ.എസ്.സന്തോഷ്(കണ്ണൻ),കെ.കെ.ശങ്കരനാരായണൻ,എൻ.കെ.സിദ്ധാർത്ഥൻ,ഉപദേശക സമിതി അംഗങ്ങളായ എൻ.കെ.ബാലകൃഷ്ണൻ,കെ.കെ.സഹദേവൻ,കെ.എസ്.വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.


Follow us on :

More in Related News