Tue Dec 12, 2023 10:56 PM 1ST

Sign In

ഗംഭീര ദേശവിളക്ക് മഹോത്സവവും അന്നദാനവും ഞായറാഴ്ച്ച

25 Nov 2026 21:14 IST

MUKUNDAN

Share News :

ചാവക്കാട്:ശ്രീപുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ശ്രീപുനര്‍ജ്ജനി ഗള്‍ഫ് വിളക്കാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗംഭീര ദേശവിളക്ക് മഹോത്സവവും അന്നദാനവും ഞായറാഴ്ച്ച(നവംബർ-29)നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.വൈകീട്ട് 6.30-ന് പേരകം ശിവക്ഷേത്രത്തില്‍ നിന്ന് മാതൃസമിതിയുടെ നേതൃത്വത്തിൽ 200 -ൽപ്പറം താലങ്ങളുടെയും വാദ്യഘോഷങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെ പുറപ്പെടുന്ന പാലക്കൊമ്പ് എഴുന്നള്ളിപ്പ് രാത്രി 9.30-ഓടെ ക്ഷേത്രത്തിലെത്തും.രാത്രി 11-ന് പന്തലില്‍ പാട്ട്,പുലര്‍ച്ചെ മൂന്നിന് പാല്‍ക്കിണ്ടി എഴുന്നള്ളിപ്പ്,വെട്ടുംതട,കനലാട്ടം,തിരി ഉഴിച്ചില്‍ എന്നിവയുണ്ടാവും.മരത്തംകോട് മഠപതി അയ്യപ്പൻ വിളക്ക് പാർട്ടി ജ്യോതിപ്രകാശ് സ്വാമി മകൻ ജയദേവൻ സ്വാമി സംഘത്തിന്റെ കാർമ്മികത്വത്തിലാണ് ദേശവിളക്ക് ആഘോഷിക്കുന്നത്.ദേശവിളക്ക് ദിനത്തില്‍ ക്ഷേത്രത്തിലെ അന്നദാനപന്തലില്‍ നാലുനേരവും അന്നദാനം ഉണ്ടാവും.അയ്യപ്പൻ വിളക്ക് സമാപനത്തോട് കൂടി ശ്രീപുനര്‍ജ്ജനിയുടെ നേതൃത്വത്തിൽ ശബരിമല യാത്ര പുറപ്പെടും.വാർത്താസമ്മേളനത്തിൽ വിളക്കാഘോഷ കമ്മിറ്റി ചെയർമാൻ കെ.ആര്‍.മോഹനന്‍,ശ്രീപുനര്‍ജ്ജനി ഗള്‍ഫ് കമ്മിറ്റി പുന്ന പ്രസിഡന്റ് ബേബി കരിപ്പോട്ട്,ട്രഷറർ വിനോദ് പി.മേനോന്‍,വി.എ.സിദ്ധാര്‍ത്ഥന്‍,ദിവാകരൻ എന്നിവർ പങ്കെടുത്തു. 

Follow us on :

More in Related News