Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫ്രണ്ട്സ് ഓഫ് തിരുവല്ല ഖത്തർ വിപുലമായി ഓണഘോഷം സംഘടിപ്പിച്ചു.

16 Sep 2024 23:09 IST

- ISMAYIL THENINGAL

Share News :

ദോഹ: ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ടാ) വിപുലമായ പരിപാടികളോടെ ഓണഘോഷം സംഘടിപ്പിച്ചു. അല്‍-വഖ്രയിലുള്ള റോയല്‍ പാലസ് ഹോട്ടലിന്റെ ഹാളില്‍ നടന്ന ഓണഘോഷം ദോഹ മലങ്കര ഓര്‍ത്തഡോക്സ്‌ പള്ളി വികാരി ഫാദര്‍ ഗീവര്‍ഗീസ് എബ്രഹാം ഉദ്‌ഘാടനം ചെയ്തു. വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഖത്തര്‍ പ്രോവിന്‍സ് പ്രസിഡന്റ് സുരേഷ് കരിയാട് ഓണ സന്ദേശം നല്കി. ചടങ്ങിൽ ഫോട്ടാ പ്രസിഡണ്ട്‌ ജി.ജി ജോണ്‍ അധ്യക്ഷത വഹിച്ചു. തോമസ്‌ കുര്യന്‍ നെടുംതറയില്‍ സ്വാഗതവും, ജനറല്‍ സെക്രട്ടറി റജി കെ. ബേബി നന്ദിയും പറഞ്ഞു. ഫോട്ടാ രക്ഷാധികാരി ജോണ്‍ സി. എബ്രഹാം ആശംസകള്‍ അറിയിച്ചു. 

ഖത്തറില്‍ 25 വര്‍ഷത്തില്ധികമായി ജോലി ചെയ്യുന്ന ഫോട്ടാ അംഗങ്ങളായ റിജോ മാത്യൂസ്‌, ജോര്‍ജ് എം. പീറ്റര്‍, ഷിബു തേന്‍മഠം, ഓ.കെ. പരുമല, വിജോയ് തോമസ്‌, റെജി ഉമ്മന്‍, സുഭാഷ് കുര്യന്‍, പ്രമോദ് മാത്യൂസ്‌, ജോര്‍ജ് തോമസ്‌, ബ്ലൂമി വര്‍ഗീസ്‌ എന്നിവരെ ആദരിച്ചു, 36 വര്‍ഷത്തെ ഖത്തറിലെ പ്രവാസം ജീവിതം അവസനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട) യുടെ സ്ഥാപക അംഗo എം. ബി. ഐസക്കിനും, കുടുംബത്തിനും ചടങ്ങിൽ യാത്രയയ്പു നല്കി. 

വഞ്ചിപ്പാട്ട്, ചെണ്ടമേളം, മാവേലിതമ്പുരാനെ വരവേല്‍ക്കല്‍, വൈവിധ്യമാർന്ന കലാപരിപാടികളും, വിഭവസമൃദ്ധമായ ഓണ സധ്യയും ആഘോഷങ്ങള്‍ക് തിളക്കം കൂട്ടി, അനീഷ്‌ ജോര്‍ജ് മാത്യു, കുരുവിള കെ ജോർജ്, അനു എബ്രഹാം, ഗീത ജിജി, ആലിസ് റജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

Follow us on :

More in Related News