Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Nov 2026 23:55 IST
Share News :
വൈക്കം: വൈക്കം ബീച്ചിൽ നടക്കുന്ന കാർണിവലിൽ സുഹൃത്തുക്കളെ കാണാനെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് മദ്യം കുടിപ്പിച്ച കേസിൽ നാല് യുവാക്കളെ വൈക്കം പോലീസ് അറസ്‌റ്റ് ചെയ്തു. വൈക്കത്തെ സമീപ സ്ഥലങ്ങളിലുള്ള ശിവകൃഷ്‌ണൻ(20), ആദിത്യൻ (20), മനു മോഹൻ (21), അരവിന്ദ് കൃഷ്‌ണകുമാർ (20) എന്നിവരാണ് അറസ്റ്റിലായത്. 24ന് രാത്രി 11മണിയോടെയാണ് സംഭവം. പെൺകുട്ടിയെ കാണാതായ സംഭവവുമായി പരാതിക്കാരന് ബന്ധമുണ്ടെന്നസംശയത്തെ തുടർന്നുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിനു ലഭിച്ച വിവരം. ബൈക്കിലെത്തിയ രണ്ട് പ്രതികൾ കുട്ടിയെ ബലമായി ആളൊഴിഞ്ഞ മറ്റൊരു സ്‌ഥലത്ത് എത്തിച്ച് അവിടെ കാത്തുനിന്ന മറ്റ് പ്രതികൾക്കൊപ്പം ചേർന്ന് മർദ്ദിച്ച ശേഷം നിർബന്ധിച്ച് മദ്യം കഴിപ്പിച്ചതായും സംഭവം പുറത്തു പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്‌റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു. വൈക്കം ഡിവൈഎസ്പി കെ.എൻ.രാജേഷ്, വൈക്കം സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.
Follow us on :
Tags:
More in Related News
Please select your location.