Tue Dec 12, 2023 10:56 PM 1ST

Sign In

ഹൃദയാഘാതം; പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി

28 Nov 2026 10:51 IST

ENLIGHT MEDIA OMAN

Share News :

സലാല: പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കര പാരപ്പെട്ടി സ്വദേശി ആരാധനയിൽ രതീഷ് രാജൻ (40) ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ നിര്യാതനായി.

ഔഖദിലെ താമസസ്ഥലത്ത് ഉറങ്ങാൻ കിടന്ന രതീഷ് രാജനെ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഭവാൻ എഞ്ചിനീയറിംഗ് കമ്പനിയിൽ സൈറ്റ് എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: അഞ്ജലി. ഒരു മകളുണ്ട്.

റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Follow us on :

More in Related News