Tue Dec 12, 2023 10:56 PM 1ST

Sign In

കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം

28 Nov 2026 17:58 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: മുതിർന്ന സി.പി.എം നേതാവായിരുന്ന കെ.കെ.രാഘവൻ ചരമദിനത്തിന്റെ ഭാഗമായി സി.പി.ഐ (എം) മേപ്പയൂർ നോർത്ത് ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മേപ്പയ്യൂർ കെ.കെ. സെന്ററിൽ കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം നടത്തി. സംഗമം സി.പി.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു.

 സി.പി.എം.മേപ്പയ്യൂർ നോർത്ത് ലോക്കൽ സെക്രട്ടറി പി.ടി. ബാലൻ അധ്യക്ഷത വഹിച്ചു. 

എം.കുഞ്ഞമ്മത്നാ,സർ കൊളായി,കെ.ടി.രാജൻ പി. പ്രസന്ന, എൻ.കെ.രാധ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.നിബിത,കെ.കുഞ്ഞിരാമൻ, പി.സി. അനീഷ് എന്നിവർ സംസാരിച്ചു. കുട്ടികളുടേയും സ്ത്രീകളുടേയും കലാപരിപാടികളും നടന്നു.

Follow us on :

Tags:

More in Related News