Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിളക്ക് കൊളുത്തുന്നതിനിടെ വസ്ത്രത്തിൽ തീപടർന്നു; പൊള്ളലേറ്റ ഏഴുവയസ്സുകാരി മരിച്ചു

30 Aug 2026 07:51 IST

NewsDelivery

Share News :

മഞ്ചേരി/കോഴിക്കോട്: വിളക്ക് തെളിക്കുന്നതിനിടെ വസ്ത്രത്തിൽ തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസ്സുകാരി മരിച്ചു. തൃക്കലങ്ങോട് ആമയൂർ കോലോർക്കുന്ന് വീട്ടിൽ സുനീഷിന്റെയും ജിൻഷിയുടെയും മകൾ അവനി (7) ആണ് മരിച്ചത്. രണ്ടുമാസം മുമ്പാണ് അവനിക്ക് വിളക്ക് തെളിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയെങ്കിലും ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആമയൂർ എ.എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു അവനി.

സഹോദരൻ: അമയ് മഹാദേവ്.

Follow us on :

More in Related News