Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2026 08:51 IST
Share News :
വൈക്കം: മറവൻതുരുത്ത് പഞ്ഞിപ്പാലത്തിന് സമീപം സ്വകാര്യ റിസോർട്ടിൽ വിവാഹ സൽക്കാര ചടങ്ങിനെത്തിയ യുവാവ് റിസോർട്ടിന് സമീപമുള്ള മൂവാറ്റുപുഴയാറിൻ്റെ കൈവഴിയായ തോട്ടിൽ മുങ്ങി മരിച്ചു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം. ഉദയനാപുരം തുറുവേലിക്കുന്ന് കളപ്പുരപ്പറമ്പിൽ രമേശൻ, ദേവയാനി ദമ്പതികളുടെ മകൻ ആസാദ് (25) ആണ് മരിച്ചത്. തോട്ടിൽ നീന്തുന്നതിനിടെ യുവാവ് മുങ്ങിത്താഴുകയായിരുന്നു. കരയ്ക്കിരുന്ന സുഹൃത്തുക്കൾ ഇത് കണ്ട് ബഹളം വച്ച് നാട്ടുകാർ ഓടിയെത്തി രക്ഷപ്പെടുത്താൻ ശ്രമം നടത്തി. സംഭവമറിഞ്ഞ് വൈക്കത്ത് നിന്നും ഫയർഫോഴ്സ് സംഘം ഉടൻ എത്തിയാണ് യുവാവിനെ മുങ്ങിയെടുത്തത്. വൈക്കം താലൂക്ക് ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ച് വരുന്നു.
Follow us on :
Tags:
More in Related News
Please select your location.