Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 May 2026 08:19 IST
Share News :
മസ്കറ്റ് : ഒമാൻ പ്രവാസി അസോസിയേഷൻ ബർക്കാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈദ് നൈറ്റ് ഫെസ്റ്റ് ഇന്ന് വെള്ളിയാഴ്ച റുമൈസിലെ ഇസ്സ് ഗാർഡൻ ഫാമിൽ അരങ്ങേറും.
കേരളത്തിലെ പ്രമുഖ മാപ്പിളപ്പാട്ട് കലാകാരൻ സലീംകോടത്തൂർ. പ്രമുഖ ഗായിക മീസ്മീ തുടങ്ങിയവരുടെ സൂപ്പർ ഹിറ്റ് ഗാനമേള പരിപാടിയുടെ മുഖ്യ ആകർഷണമാകും.
ഒമാൻ പ്രവാസി അസോസിയേഷന്റെ
കലാസമിതിയായ സംഗീത ധ്വനിയിലെ കലാകാരന്മാരുടെ പ്രകടനവും ഉണ്ടാകും.
ഒമാനിലെ പ്രവാസികളായ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാപ്രകടനങ്ങൾ പരിപാടിയുടെ മുഖ്യ ആകർഷണമാകുമെന്ന് സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കണ്ണൂർ സ്വദേശി ഒമാനിൽ മരണപ്പെട്ടു
വടംവലി മത്സരം, മെഹന്തി ഫെസ്റ്റ്, അറബിക് ഡാൻസ്, ഒപ്പന, കിഡ്സ് പെയിന്റിങ് മത്സരം,എന്നിവ ഈദ് നൈറ്റ് ഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിക്കും.
നോർക്ക പ്രവാസി ക്ഷേമനിധി കാർഡുകൾ എടുക്കുവാൻ താല്പര്യമുള്ളവർക്ക് പ്രത്യേക കൗണ്ടറുകൾ ഉണ്ടാകുമെന്നും പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകർ അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.