Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2026 06:08 IST
Share News :
കൊച്ചി: വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ആലുവ എടത്തല എൻ.എ.ഡി കവല പുറത്തുപാറ വീട്ടിൽ സുരമ്യ പി.എസ്. (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുരമ്യയുടെ ആൺസുഹൃത്തും തുരുത്തിപ്പുറം സ്വദേശിയുമായ ഷിബിൻ (34)നെ വടക്കേക്കര പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എടത്തല പഞ്ചായത്ത് ഏഴാം വാർഡിൽ ട്വന്റി 20 സ്ഥാനാർഥിയായിരുന്നു സുരമ്യ. ആറ് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. കുറച്ചുകാലമായി ഇരുവർക്കുമിടയിൽ തർക്കങ്ങൾ നിലനിന്നിരുന്നു.
പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ സുരമ്യ തീരുമാനിച്ചതിലുള്ള ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് ഷിബിന്റെ മൊഴി.
കൊടുങ്ങല്ലൂരിലേക്ക് പോകാനെന്ന് പറഞ്ഞാണ് സുരമ്യ ആലുവയിലെ വീട്ടിൽനിന്ന് ഇറങ്ങിയത്. ഇതിനിടെ ഷിബിൻ വിളിച്ചതനുസരിച്ച് പറവൂരിൽ ബസ് ഇറങ്ങി. തുടർന്ന് ഷിബിൻ ബൈക്കിൽ സുരമ്യയെ വടക്കേക്കര മുറവൻതുരുത്തിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി.
രാവിലെ പത്തുമണിയോടെ വീട്ടിലിരുന്ന് ബന്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും സംസാരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക വിവരം. വീട്ടിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ച് ഷിബിൻ സുരമ്യയെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സുരമ്യയെ ഉടൻ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബന്ധം പിരിയുന്നതുമായി ബന്ധപ്പെട്ട് ഇരുവരും നേരത്തെയും തർക്കിച്ചിരുന്നതായാണ് വിവരം. സംഭവത്തിൽ വടക്കേക്കര പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
സബിത-ശശികുമാർ ദമ്പതികളുടെ മകളാണ് സുരമ്യ. സഹോദരൻ: സൂരജ്.
Follow us on :
Tags:
Please select your location.