Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ ഫേസ്ബുക്ക് കമന്റ്; കോഴിക്കോട് യുവാവ് അറസ്റ്റിൽ

07 Aug 2026 05:39 IST

NewsDelivery

Share News :

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ (VD Satheesan) അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ കമന്റ് പോസ്റ്റ് ചെയ്തെന്ന പരാതിയിൽ കോഴിക്കോട് ബേപ്പൂർ സ്വദേശി നിതിൻ കക്കേടത്തിനെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ടായിരുന്നു വിവാദ കമന്റെന്നാണ് പൊലീസ് പറയുന്നത്. ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

പൊതു സമൂഹത്തിൽ ലഹള സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെയാണ് കമന്റ് പോസ്റ്റ് ചെയ്തതെന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് സൈബർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Follow us on :

More in Related News