Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വനിത എസ്.ഐയെ ആക്രമിച്ച പ്രതി പിടിയിൽ

03 Aug 2026 20:52 IST

NewsDelivery

Share News :

കോഴിക്കോട്: നടക്കാവ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ലീലയെ ആക്രമിച്ച കേസിൽ കാസർഗോഡ് സ്വദേശി അദിത് ജോസഫ് (29) അറസ്റ്റിലായി. നിലവിൽ കോഴിക്കോട് നെല്ലിക്കോട് വൺ ആന്തം ഫ്ലാറ്റിൽ താമസിക്കുന്ന ഇയാളെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു.


ഓഗസ്റ്റ് 2-ന് വൈകുന്നേരം സരോവരം ബിവറേജിന് സമീപം പട്രോളിംഗ് ഡ്യൂട്ടിക്കിടെയായിരുന്നു സംഭവം. വാഹന പാർക്കിംഗ് സ്ഥലത്ത് സിഗരറ്റ് വലിച്ചുകൊണ്ടിരുന്ന സംഘത്തെ ചോദ്യം ചെയ്യുന്നതിനിടെ പ്രതി എസ്.ഐയുടെ മുഖത്തോട് മുഖം ചേർത്ത് സംസാരിക്കുകയായിരുന്നു. പിന്നിലേക്ക് മാറാൻ ആവശ്യപ്പെട്ടപ്പോൾ "നിയമപരമായി നേരിടാം" എന്ന് പറഞ്ഞ് എസ്.ഐയുടെ ഇടത് കൈയിൽ ബലമായി പിടിച്ച് തിരിച്ചതോടെ കൈയ്ക്ക് ഗുരുതര പരിക്കേറ്റതായി പോലീസ് അറിയിച്ചു.


മുമ്പ് കോഴിക്കോട് അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന പ്രതി നിലവിൽ തൊഴിലില്ലാത്തയാളാണെന്നും പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ ടൗൺ പോലീസ് സ്റ്റേഷനിൽ പൊതുജനശല്യത്തിനും, നടക്കാവ് പോലീസ് സ്റ്റേഷനിൽ കുന്ദമംഗലം സ്വദേശിയായ വിദ്യാർത്ഥിയെ ക്രിസ്ത്യൻ കോളേജിന് സമീപത്ത് ഇഷ്ടികയും കൈയും ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.


സംഭവസ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി.

Follow us on :

More in Related News