Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹോട്ടൽ മുറിയിൽ നൃത്താധ്യാപിക കൊല്ലപ്പെട്ടു; വിവാഹത്തിന് നിർബന്ധിച്ചതിന് പിന്നാലെയെന്ന് സൂചന

05 Aug 2026 23:33 IST

NewsDelivery

Share News :

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തിയിലെ ഹോട്ടൽ മുറിയിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. മലപ്പുറം സ്വദേശിനിയും നൃത്താധ്യാപികയുമായ ധനലക്ഷ്മിയാണ് കൊല്ലപ്പെട്ടത്.

പൊലീസ് അന്വേഷണത്തിൽ, ധനലക്ഷ്മിയെ ഏറെ നാളായി പരിചയമുള്ള മലപ്പുറം സ്വദേശിയായ വിഗീഷ് ആണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി. വിവാഹം കഴിക്കണമെന്ന് ധനലക്ഷ്മി ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം.

സംഭവത്തിന് പിന്നാലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

കൊലപാതകത്തിന്റെ കൃത്യമായ സാഹചര്യങ്ങളും മറ്റ് വിവരങ്ങളും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

Follow us on :

More in Related News