Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്.

23 Jun 2026 21:37 IST

santhosh sharma.v

Share News :

വൈക്കം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്. തലയോലപ്പറമ്പ് തലപ്പാറ താണുപറമ്പിൽ ജിജോ (40) നാണ് പരിക്കേറ്റത്. കടുത്തുരുത്തി ഐടിസി ജംഗ്ഷനിൽ ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം. തലയോലപ്പറമ്പിൽ നിന്ന് കോതനല്ലൂർക്ക് പോവുകയായിരുന്നു യുവാവ്. കടുത്തുരുത്തിഭാഗത്തേക്ക് വന്ന കാറ് ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow us on :

More in Related News