Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെങ്ങിൽ നിന്നു വീണ് വൈക്കം സ്വദേശിയായ ചെത്തുതൊഴിലാളി മരിച്ചു.

20 Jun 2026 20:15 IST

santhosh sharma.v

Share News :

വൈക്കം: തെങ്ങിൽ നിന്നു വീണ് വൈക്കം സ്വദേശിയായ ചെത്തുതൊഴിലാളി മരിച്ചു. 

ഏനാദി തോട്ടുങ്കൽ വീട്ടിൽ രമണൻ (58) ആണ് മരിച്ചത്. കാക്കൂർ ഷാപ്പിലെ ചെത്ത് തൊഴിലാളിയാണ്.ശനിയാഴ്ച രാവിലെ കിഴുകുന്ന് ഭാഗത്തെ സ്വകാര്യ വ്യക്‌തിയുടെ പുരയിടത്തിലെ തെങ്ങ് ചെത്തുന്നതിനിടെയാണ് അപകടം.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ - അനിത (ഉദയംപേരൂർ). മക്കൾ - അഖിൽ (ഖത്തർ), അക്ഷയ്. സംസ്ക്കാരം നാളെ (ജൂൺ 21 ) ഞായറാഴ്ച ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.

Follow us on :

More in Related News