Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേന്ദ്ര ന്യൂനപക്ഷ-ഫിഷറീസ്‌ സഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു ; രാജി രാജ്യസഭ കാലാവധി പൂർത്തിയായതിനാൽ

23 Jun 2026 18:13 IST

Jithu Vijay

Share News :

ന്യൂഡൽഹി : കേന്ദ്ര ന്യൂനപക്ഷ-ഫിഷറീസ്‌ സഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭയിലെ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചിരി ക്കെയാണ് രാജി. രാഷ്ട്രപതി ദ്രൗപദി മുർമു കുര്യന്റെ രാജി സ്വീകരിച്ചു. 'പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം, ഭരണഘടനയുടെ ആർട്ടിക്കിൾ 75 ലെ വകുപ്പ് (2) പ്രകാരം, കേന്ദ്ര മന്ത്രി സഭയിൽ നിന്നുള്ള ജോർജ് കുര്യന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചതായി

'രാഷ്ട്രപതി ഭവൻ' പ്രസ്താവനയിൽ പറഞ്ഞു.


മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു കുര്യൻ. കേന്ദ്ര സഹ മന്ത്രിയായതിന് പിന്നാലെ 2024 ഓഗസ്റ്റിലാണ്അദ്ദേഹത്തെ രാജ്യസഭാംഗമായി തിരഞ്ഞെടുത്തത്.

ഈ മാസത്തോടെ അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞു. രാജ്യസഭയിലേക്ക് അദ്ദേഹത്തിന് വീണ്ടും ബിജെപി അവസരം നൽകിയിരുന്നില്ല.


ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽനിന്ന് ജനവിധി തേടിയിരുന്നെങ്കിലും കനത്ത തിരിച്ചടിയാണ് ലഭിച്ചിരുന്നത്. 2021-ൽ അൽഫോൺസ് കണ്ണന്താനം ബിജെപിക്കായി മത്സരിച്ച് നേടിയതിനേക്കാൾ കുറഞ്ഞ വോട്ടാണ് ജോർജ് കുര്യന് കേന്ദ്ര മന്ത്രിയായി മത്സരിച്ചിട്ടും നേടാനായത്.


മൂന്നാം മോദി സര്‍ക്കാരില്‍ 2024 ജൂണ്‍ 9 നാണ് ന്യൂനപക്ഷം, ഫിഷറീസ്, മൃഗസംരക്ഷണം, വകുപ്പ് സഹമന്ത്രിയായി ജോര്‍ജ് കുര്യന്‍ ചുമതലയേറ്റത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍, ദേശീയ നിര്‍വഹക സമിതിയംഗം, കോര്‍കമ്മിറ്റിയംഗം, പാര്‍ട്ടി വക്താവ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച ജോര്‍ജ് കുര്യന്‍ ഒ രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.


രാജിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജോര്‍ജ് കുര്യന്‍ നന്ദി പറഞ്ഞു. കേന്ദ്രമന്ത്രി സ്ഥാനം സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും മോദിജി പ്രധാനമന്ത്രി ആയതുകൊണ്ട് മാത്രമാണ് തന്നെ മന്ത്രിയാക്കിയതെന്നും ജോര്‍ജ് കുര്യന്‍ വ്യക്തമാക്കിയത്.


ജോർജ് കുര്യൻ സംഘടന ചുമതലയിലേക്ക് മടങ്ങുമെന്നാണ് ലഭ്യമാകുന്ന സൂചന. കേരളത്തിൽ പ്രവർത്തിക്കാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. എന്നാൽ ദേശീയ തലത്തിലോ, കേരളത്തിലോയെന്ന കാര്യം പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല.


Follow us on :

More in Related News