Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയന്ത്രണം വിട്ട കാർ എതിരെ വന്ന കെഎസ്ആർടിസി ബസ്സിൽ ഇടിച്ച് കാർ യാത്രിക്കന് പരിക്ക്; അപകടം തടിലോറിയെ മറികടക്കുന്നതിനിടെ.

20 Jun 2026 19:17 IST

santhosh sharma.v

Share News :

വൈക്കം: കെഎസ്ആർടിസി ബസ്സിൽ കാറിടിച്ച് കാർ യാത്രക്കാരന് പരിക്ക്. കുമാരനെല്ലൂർ സ്വദേശി വാസുദേവ കൃഷ്ണനാണ് പരിക്കേറ്റത്. മുട്ടിച്ചിറ പട്ടാളമുക്ക് ജംഗ്ഷന് സമീപം ശനിയാഴ്ച്ച രാവിലെയാണ് അപകടം. വൈക്കത്തുനിന്ന് തിരുവല്ലയിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്സ്. കോട്ടയം ഭാഗത്ത് നിന്ന് കടുത്തുരുത്തിയിലേക്ക് പോകുകയായിരുന്നു കാർ. തടിലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ എതിരെ വന്ന കെഎസ്ആർടിസി ബസ്സിൽ ഇടിച്ച് കയറുകയായിരുന്നു. നാട്ട് കാരും കെ എസ്ആർടിസി ജീവനക്കാരും ചേർന്ന് സാരമായി പരിക്കേറ്റ കാർയാത്രക്കാരനെ ഉടൻ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം ഉൾപ്പടെ തകർന്നു. ബസ്സിൻ്റെ മുൻ ഭാഗവും ഭാഗീകമായി തകർന്നു. കടുത്തുരുത്തി പോലീസ് മേൽനടപടി സ്വീകരിച്ചു.

Follow us on :

More in Related News