Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2026 22:49 IST
Share News :
താമരശ്ശേരി കോരങ്ങാട് വട്ടക്കൊരുവിൽ യു.കെ. അബ്ദുള്ളക്കുട്ടിയുടെ മകൻ യു.കെ. നജാദ് (39) ആണ് ഇന്ന് പുലർച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ജൂൺ 15-നാണ് അപകടമുണ്ടായത്. സുഹൃത്തിന്റെ വീട്ടിലെ റബുട്ടാൻ മരത്തിൽ കയറി പഴം പറിക്കുന്നതിനിടെയാണ് നജാദ് താഴേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മാതാവ്: ഖദീജ
ഭാര്യ: ഫരീദ ഫർസാന
മകൾ: പൈസ നെഹ്റിൻ
സഹോദരങ്ങൾ: മുഹമ്മദ് നദീർ (പോപ്പുലർ ഡ്രൈവിംഗ് സ്കൂൾ, താമരശ്ശേരി), നബീല, നബീൽ
Follow us on :
More in Related News
Please select your location.