Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2026 00:45 IST
Share News :
കൊച്ചി: സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു. തൃക്കാക്കര മാവേലിപുരത്തെ ഫ്ലാറ്റിൽ താമസിക്കുന്ന റോഗൺ ആൻഡ്രൂസിന്റെയും ടെസി കെ. മാത്യുവിന്റെയും മകൾ റിഹാന കാതറിൻ ആൻഡ്രൂസ് (12) ആണ് മരിച്ചത്.
കൊല്ലംകുടിമുകൾ വിദ്യാജ്യോതി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്നു റിഹാന. സൈക്കിൾ ചവിട്ടുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്ന് ഏകദേശം 20 അടി താഴ്ചയിലേക്ക് വീണത്.
ഗുരുതരമായി പരിക്കേറ്റ റിഹാനയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രദേശത്ത് ദുഃഖം നിറഞ്ഞിരിക്കുകയാണ്.
റിഹാനയുടെ അപ്രതീക്ഷിത വേർപാട് കുടുംബാംഗങ്ങളെയും സഹപാഠികളെയും അധ്യാപകരെയും കണ്ണീരിലാഴ്ത്തി.
Follow us on :
Tags:
More in Related News
Please select your location.