Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണൂർ പൈതൽമലയിൽ ഇടിമിന്നൽ ദുരന്തം: ട്രക്കിങ്ങിനിടെ യുവതി മരിച്ചു, ഭർത്താവിന് ഗുരുതര പരിക്ക്

21 Jun 2026 23:28 IST

NewsDelivery

Share News :

കണ്ണൂർ: ആലക്കോട് പൈതൽമലയിൽ വിനോദസഞ്ചാരത്തിനെത്തിയ യുവതി ഇടിമിന്നലേറ്റ് മരിച്ചു. അപകടത്തിൽ ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു.

ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിലെ വ്യൂ പോയിന്റിൽ ഭർത്താവിനൊപ്പം എത്തിയപ്പോഴാണ് യുവതിക്ക് ഇടിമിന്നലേറ്റത്.

പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരിയായ അഞ്ജു മാത്യു (31) ആണ് മരിച്ചത്. ട്രക്കിങ്ങിനായി പൈതൽമലയിൽ എത്തിയതായിരുന്നു ദമ്പതികൾ. കൂടെയുണ്ടായിരുന്ന ഭർത്താവ് സോനുവിന് ഗുരുതരമായി പരിക്കേറ്റു. നാട്ടുകാരും സുരക്ഷാ ജീവനക്കാരും ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോറസ്റ്റ് വാച്ചർക്കും അപകടത്തിൽ പരിക്കുണ്ട്.

ഇടിമിന്നൽ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്രകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Follow us on :

More in Related News