Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2026 07:24 IST
Share News :
കൊച്ചി: എറണാകുളം ജില്ലയിലെ വൈപ്പിനിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച വിദേശ കപ്പലിന് (ബാർജ്) തീപിടിച്ചു. കാളമുക്കിലെ സീ ബ്ലൂ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരുന്ന കപ്പലിലാണ് ഇന്നലെ പുലർച്ചെ വൻ തീപിടിത്തമുണ്ടായത്.
പുലർച്ചെ നാല് മണിയോടെയാണ് കപ്പലിന്റെ എൻജിൻ ഭാഗത്ത് നിന്ന് തീയും കനത്ത പുകയും ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിശമന സേനയുടെ ഏഴോളം യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം പരീക്ഷണ ഓട്ടം നടത്തിയ കപ്പലായതിനാൽ ഇതിൽ ഇന്ധനം ഉണ്ടായിരിക്കാമെന്ന ആശങ്ക നിലനിൽക്കുന്നു. കപ്പലിനുള്ളിൽ സൂക്ഷിച്ചിരുന്ന പെയിന്റും മറ്റ് ജ്വലനശേഷിയുള്ള വസ്തുക്കളും കത്തുന്നതിനാൽ കനത്ത പുക ഉയരുകയും ഇത് രക്ഷാപ്രവർത്തനത്തെ ബാധിക്കുകയും ചെയ്തു.
തീപിടിത്തം സമീപത്തുള്ള മറ്റ് കപ്പലുകളിലേക്കും ബോട്ടുകളിലേക്കും പടരാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ പുറത്തുനിന്ന് വെള്ളമൊഴിച്ച് കപ്പൽ തണുപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി
അതേസമയം, തീപ്പിടിത്തമുണ്ടായ ഷിപ്പ് യാർഡ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. പഞ്ചായത്ത് ലൈസൻസില്ലാതെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശങ്ങൾ ലംഘിച്ചുമാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. സമീപത്ത് സ്കൂൾ പ്രവർത്തിക്കുന്നതിനാൽ ശബ്ദ-വായു മലിനീകരണ പ്രശ്നങ്ങളും നേരിടുന്നതായി പ്രദേശവാസികൾ പറയുന്നു.
തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. അറ്റകുറ്റപ്പണികൾക്കായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളിൽ നിന്നാണോ തീ പടർന്നതെന്ന് ഉൾപ്പെടെ അഗ്നിശമന സേനയും ബന്ധപ്പെട്ട വകുപ്പുകളും അന്വേഷണം നടത്തും.
Follow us on :
More in Related News
Please select your location.