Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രധാന റോഡിലെ മൂടിയില്ലാത്ത ഓടയിൽ ശുചിമുറി മാലിന്യം തള്ളി; സംഭവം വൈക്കത്ത്.

23 Jun 2026 22:06 IST

santhosh sharma.v

Share News :

വൈക്കം: മൂടിയില്ലാത്ത ഓടയിൽ ശുചിമുറി മാലിന്യം തള്ളി. തലയോലപ്പറമ്പ് - വൈക്കം പ്രധാന റോഡിൽ വല്ലകം വളവിനു സമീപമാണ് മാലിന്യം തള്ളിയത്. കഴിഞ്ഞ രാത്രിയാണ് സംഭവം. ദുർഗന്ധം കാരണം റോഡിലൂടെ യാത്രക്കാർക്ക് സഞ്ചരിക്കാനോ, സമീപത്തെ വീടുകളിൽ ഇരിക്കാനോ പറ്റാത്ത അവസ്‌ഥയാണ്. കഴിഞ്ഞ ആഴ്‌ച മാലിന്യം തള്ളിയതിനെ തുടർന്ന് ഓട ശുചീകരിച്ച് അണുനശീകരണം നടത്തി ദിവസ്സങ്ങൾ തികയും മുൻപ് വീണ്ടും മാലിന്യം തള്ളിയത് നാട്ടിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഇരുളിൻ്റെ മറവിൽ താലൂക്കിൻ്റെ വിവിധ പ്രദേശങ്ങളായ വടയാർ പാലത്തിനു സമീപം, പൊട്ടൻചിറ, നാനാടം, വെച്ചൂർ അഞ്ചുമന തുടങ്ങിയ സ്‌ഥലങ്ങളിൽ ശുചിമുറി മാലിന്യം തള്ളുന്നത് തുടർക്കഥയായിട്ടും ഇത്തരക്കാർക്കെതിരെ അധികൃതർ നടപടി എടുക്കാൻ മടിക്കുകയാണെന്നു പ്രദേശവാസികൾ ആരോപിച്ചു. ഒഴുകി പോകാതെ ഓടയിൽ മാലിന്യം കെട്ടികിടക്കുന്നത് പകർച്ചവ്യാധി ഉൾപ്പടെ പകരാൻ സാധ്യത ഉള്ളതിനാൽ ഓടയിലെ മാലിന്യം നീക്കം ചെയ്യാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മാലിന്യം തള്ളുന്നത് പതിവായതോടെ പ്രദേശത്ത് സിസിടിവി ക്യാമറ സ്‌ഥാപിക്കാനുള്ള നീക്കത്തിലാണ് പ്രദേശവാസികൾ.

Follow us on :

More in Related News