Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; ലോറിയും മറ്റൊരു ഷോറുമിലേക്ക് കൊണ്ടു പോകുകയായിരുന്ന പുതിയ കാറും കത്തിനശിച്ചു.

20 Jun 2026 20:46 IST

santhosh sharma.v

Share News :

വൈക്കം: മറ്റൊരു ഷോറുമിലേക്ക് കൊണ്ടു പോകുകയായിരുന്ന പുതിയ കാർ കയറ്റിയ കണ്ടെയ്നർ ലോറിയും കാറും തീപിടിച്ച് കത്തിനശിച്ചു. ശനിയാഴ്ച രാവിലെ കടുത്തുരുത്തി ബൈപ്പാസിലേക്ക് കയറിയ കണ്ടെയ്നറിലാണ് തീപിടുത്തം ഉണ്ടായത്. ഏറ്റുമാനൂരിൽ നിന്ന് കോഴിക്കോട്ടേക്ക് ബെൻസ് സി ക്ലാസ് വാഹനവും കയറ്റിക്കൊണ്ടുപോയ കണ്ടെയ്നർ ലോറിക്കാണ് തീ പിടിച്ചത്. ഏറ്റുമാനൂർ ബ്രിഡ്ജ് വേ ഷോറൂമിൽ നിന്ന് പുതിയ ബെൻസ് കോഴിക്കോട്ടെ ഇവരുടെ തന്നെ ഷോറൂമിലേക്ക് പുതിയ വാഹനം കൊണ്ടുപോവുകയായിരുന്നു. കടുത്തുരുത്തി ബൈപ്പാസിലേക്ക് കയറിയ ഉടൻ കണ്ടെയ്നർ ലോറിയിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട ഡ്രൈവർ ഉടൻ വാഹനം ഒതുക്കി വാഹനത്തിൽ ഉണ്ടായിരുന്ന ഫയർ സിസ്റ്റം ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും, തീ ആളിപ്പടർന്ന് വാഹനം കത്തി അമരുകയായിരുന്നു. കടുത്തുരുത്തി പോലീസും കടുത്തുരുത്തിയിൽ നിന്ന് രണ്ട് ഫയർ ഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തിയാണ് തീ അണച്ചത്. കണ്ടെയ്നർ ലോറിയും ബെൻസും പൂർണമായും കത്തി നശിച്ചു. ബൈപ്പാസ് റോഡിലായിരുന്നതിനാലാണ് ദുരന്തം ഒഴിവായത്.തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

Follow us on :

More in Related News