Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2026 20:48 IST
Share News :
തൃശൂർ:ജീവനക്കാരുടെ ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിച്ച് ഉത്തരവിറക്കണമെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.സമയബന്ധിതമായി ഉത്തരവ് പരിഷ്കരിക്കാത്തതിനാൽ കുറച്ചു ജീവനക്കാർക്ക് ആനുകൂല്യം ലഭിക്കുകയും കുറച്ചുപേർക്ക് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.ക്ലാസ് ഫോർ ക്ലാസ് ത്രീ ജീവനക്കാർക്ക് സറണ്ടർ ആനുകൂല്യം പണമായി പിൻവലിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം.എയ്ഡഡ് മേഖലയിലെ അനധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉടൻ യോഗം വിളിച്ചുചേർക്കണമെന്നും സംസ്ഥാന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് ഷിനോജ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എൻ.വി.മധു,ഭാരവാഹികളായ അജി കുര്യൻ,സി.സി.ഷാജു,സിജി ചാക്കോ,ഷഹീർ ജി.അഹമ്മദ്,എം.ദീപുകുമാർ,വി.കേശവദാസ്,ഇമ്മനുവൽ വിൻസെന്റ്,ബഷീർ കക്കടിക്കൽ,പി.എം.ബിനു,മിനി തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.