Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2026 22:24 IST
Share News :
കോഴിക്കോട്: ലോകകപ്പ് ഫുട്‌ബോൾ ആവേശത്തെ ലഹരിവിരുദ്ധ സന്ദേശവുമായി കൂട്ടിയിണക്കി കല്ലായി ഗവ. ഗണപത് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. 'വൺ മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026' പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം വിപുലമായ ലഹരിവിരുദ്ധ ക്യാമ്പയിനോടെയാണ് നടന്നത്.
കോഴിക്കോട് നഗരസഭ വിദ്യാഭ്യാസ-കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. സാറ ജാഫർ പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളെ ലഹരി എന്ന സാമൂഹിക വിപത്തിൽ നിന്ന് അകറ്റി കായികരംഗത്തേക്ക് നയിക്കേണ്ടതിന്റെ പ്രാധാന്യം ചടങ്ങിൽ ഊന്നിപ്പറഞ്ഞു.
പരിപാടിയുടെ ഭാഗമായി തൂഫാൻ പെനാൽറ്റി ഷൂട്ടൗട്ട്, ഫ്രീസ്റ്റൈൽ ഫുട്‌ബോൾ സ്‌കിൽസ് പ്രകടനം, ഫിഫ ഡാൻസ്, വേൾഡ് കപ്പ് ഫ്‌ളാഗ് റിവീൽ തുടങ്ങിയ ആകർഷക പരിപാടികൾ അരങ്ങേറി. ലഹരിവിരുദ്ധ സന്ദേശമുയർത്തി നൂറുകണക്കിന് വിദ്യാർത്ഥികളാണ് മൈതാനത്ത് ഒത്തുചേർന്നത്.
"ലഹരിമുക്ത ക്യാമ്പസ്" എന്ന പ്രഖ്യാപനത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വാർഡ് കൗൺസിലർ ബൈജു കാളക്കണ്ടി, ഫുട്‌ബോൾ കോച്ച് ഉമ്മർ, പി.ടി.എ പ്രസിഡണ്ട് റഷീദ് സി, പ്രിൻസിപ്പാൾ ഷിജി, പ്രധാനാധ്യാപകൻ രാജു എം, എസ്.എസ്.ജി ചെയർമാൻ അനീഷ് കുമാർ, എം.പി.ടി.എ പ്രസിഡണ്ട് സാബിറ എന്നിവരും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.
Follow us on :
More in Related News
Please select your location.